Sunday, July 4, 2010

ചെറിയ ചെറിയ പരോപകാരങ്ങള്‍


الْمَاعُونَ  (മദീനയില്‍ അവതരിച്ചത്)
പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉളളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തളളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്ലിമും എന്നാല്‍ മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച യാതൊരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടു തരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല. 
  നബിമാര്‍ക്ക് അല്ലാഹു യാതാര്ത്യ ബോധങ്ങള്‍ നല്‍കിയിരുന്നു . അതു കൊണ്ട് തന്നെ അവരുടെ വിശ്വാസവും വളരെ ദൃഡമായിരുന്നു.    
അല്ലാഹു പല നബിമാരോടും  നേരിട്ട്‌ സംവദിച്ചു. അങ്ങനെ അതു വഴി അവര്‍ക്ക്‌ യാഥാര്‍ത്യം വെളിപ്പെടുത്തിക്കൊടുത്തു. ഇബ്രാഹീം നബി(അ) ക്ക് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും തന്‍റെ വിശ്വാസത്തിന്‍റെ  ഉറപ്പിനു വേണ്ടി അറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു പക്ഷിയെ അറുത്തു നാലു ദിക്കുകളില്‍ വെച്ച്‌ പിന്നെ അവയെ വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്നു  - അതിനെ ജീവിപ്പിച്ച്‌ കാണിച്ച്‌ കൊടുത്തു.
മൂസാ നബി(അ) ഫിര്‍ഔനെ ദീനിലേക്ക്‌ ക്ഷണിക്കാന്‍ ചെന്ന സന്ദര്‍ഭം, ഫിര്‍ഔനും അനുയായികളും മൂസാ നബിയെ പരിഹസിച്ചപ്പോള്‍ അല്ലാഹു നബിയോട്‌ അദ്ദേഹത്തിന്‍റെ വടി നിലത്തിടാന്‍ കല്‍പിച്ചു. അങ്ങനെ അതൊരു ഭീകരനായ പാമ്പായി മാറി ഫിര്‍-ഔണ്റ്റെ മുന്‍പില്‍ ഫണം വിടര്‍ത്തി നിന്നു പറഞ്ഞു      أمر لي  يا موسى  - "കല്‍പിക്കൂ ഓ മൂസാ.."  
നബിയുടെ കൈ കക്ഷത്തില്‍ വെച്ച്‌ പുറത്തെടുക്കാന്‍ കല്‍പിച്ചു. അപ്പോളത്‌ പ്രകാശിക്കുന്നതായി. 
ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) യുമായി നേരിട്ട്‌ സംഭാഷണം നടത്തി. ഒരു റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അല്ലാഹുവും നബിയുമായുണ്ടായ സംഭാഷണത്തിന്‍റെ ഭാഗമാണ്‌ അത്തഹിയാത്തുവില്‍  നാം ആദ്യ ചൊല്ലുന്നത്‌ . അല്ലാഹുവിനെ കണ്ടു മുട്ടിയപ്പോള്‍ നബി പറഞ്ഞു : അത്തഹിയാതുല്‍ മുബാരകാതു സ്വലവാതു ത്വയ്യിബാതു ലില്ലാഹി -എല്ലാ അഭിവാദ്യങ്ങളും എല്ലാ അനുഗ്രഹങ്ങളും എല്ലാ തിരുമുല്‍കാഴ്ചകളും എല്ലാ നന്‍മകളും അല്ലാഹുവിന്നാണ്‌. അല്ലാഹു പ്രതിവചിച്ചു. അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ രഹ്മതുല്ലാഹി വ ബരകാതുഹു- അല്ലയോ നബിയെ താങ്കള്‍ക്ക്‌ അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ, കാരു ണ്യങ്ങളും അനുഗ്രഹങ്ങളും മലക്കുകള്‍ പറഞ്ഞു- ഞങ്ങളുടെ മേലും അല്ലാഹുവിണ്റ്റെ എല്ലാ സ്വാലിഹായ അടിമകളുടെ മെലും അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ! ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) ക്കു നല്‍കിയ സമ്മാനമാണ്‌  നമസ്കാരം. 

അല്ലാഹുമായുള്ള സംഭാഷണമാണ് യഥാര്‍ഥത്തില്‍ നമസ്കാരം. പ്രാരംഭ പ്രാര്‍ഥനയില്‍ തുടങ്ങി , ഫാതിഹയിലൂടെയും മറ്റെല്ലാ ദിക്‌ര്കളിലും അവസാനം അത്തഹിയാതുവിലും നാം ചെയ്യുന്നത് അതാണ്‌ ! അല്ലാഹുവുമായുള്ള മുനാജാത്ത്‌ !   അത്‌ നമുക്ക്‌ യാഥാര്‍ത്യ ബോധം നല്‍കുന്ന ആരാധനയാണ്‌. അത്രയും പ്രാധാന്യം അതിനുള്ളതുകൊണ്ട്  തന്നെയാണ് മറ്റു ആരാധനാ കര്‍മ്മങ്ങള്‍ അവതരിച്ചതില്‍ നിന്നും വ്യത്യസ്തമായി അതു അവതരിച്ചത് . മറ്റെല്ലാ ആരാധനാ കര്‍മങ്ങളും അല്ലാഹു ജിബ്രീല്‍ വഴി നബിക്ക്‌ അറിയിച്ച്‌ കൊടുക്കുകയാണുണ്ടായത്‌. എന്നാല്‍ നമസ്കാരം മാത്രം അല്ലാഹു നബിയെ നേരിട്ട്‌ വിളിച്ച്‌ നല്‍കിയതാണ്‌. പരലോകത്ത്‌ ആദ്യം ചോദ്യം ചെയ്യപ്പെടുന്ന ആരാധനയും നമസ്കാരമാണ്‌. 
ഇത്രയും പ്രാധാന്യമുള്ള നമസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരെ  കുറിച്ച് ഈ സൂറത്തില്‍ താകീത് ചെയ്യുന്നുണ്ട്. അവര്‍ക്ക് നരകമാണ് ഒരുക്കി വെച്ചിട്ടുള്ളത്‌ . 
 فَوَيْلٌ لِّلْمُصَلِّينَ .  الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
 "എന്നാല്‍ സ്വന്തം നമസ്കാരത്തെക്കുറിച്ചശ്രദ്ധരാകുന്ന നമസ്കാരക്കാര്‍ക്ക് മഹാ നാശമാണുള്ളത്".

വാക്കര്‍ത്ഥം :
بِالدِّينِ =  മതത്തെ
فَذَٰلِكَ =  അത് الَّذِي يَدُعُّ =  ആട്ടിയകറ്റുന്നവനാണ് الْيَتِيمَ =  അനാഥയെ
وَلَا يَحُضُّ =  അവന്‍ പ്രേരിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ =  അന്നംകൊടുക്കാന്‍ الْمِسْكِينِ =  അഗതിയുടെ
فَوَيْلٌ =  അതിനാല്‍ നാശം لِّلْمُصَلِّينَ =  നമസ്കാരക്കാര്‍ക്ക്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ عَن صَلَاتِهِمْ =  തങ്ങളുടെ നമസ്കാരത്തെപ്പറ്റി سَاهُونَ =  അശ്രദ്ധരാണ്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ يُرَاءُونَ =  അവര്‍ കാണിക്കാന്‍ വേണ്ടി ചെയ്യുന്നു
وَيَمْنَعُونَ =  അവര്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നു الْمَاعُونَ =  നിസ്സാരമായ പരസഹായം

No comments:

Post a Comment