Sunday, July 18, 2010

ഖുറൈഷ്

ആദ്യ സൂക്തത്തിലേ 'ഖുറൈഷ് ' എന്ന പദമാണ്‌ സൂറയുടെ നാമമായി എടുത്തിട്ടുള്ളത്‌.
'റബ്ബ ഹാദല്‍ ബൈത്ത്' എന്ന പദത്തില്‍ നിന്ന് ബൈത്ത് എന്നത് കഅബയാണെന്നും അതുകൊണ്ട് തന്നെ മക്കിയായ
സൂറയാനെന്നും സ്പഷ്ടമാണ്. ഈ സൂറയും സൂറ അല്‍് ഫീലും ഒരേ സമയം അവതീര്നമയതനെന്ന കാര്യത്തില്‍ മുഫസ്സിരീങ്ങല്കിടയില്‍ ഏകാഭിപ്രയമുണ്ട്.ഈ സൂറയുടെ പശ്ചാത്തലം മനസ്സിലാകുന്നതിന് സൂറ അല്‍് ഫീലിന്റായ് പശ്ചാത്തലം കൂടി മനസ്സിലാകുന്നത് സഹായകരമാണ്.

ചരിത്ര പശ്ചാത്തലം
ഖുസയ്യുബുനു കിലബിന്റായ് കാലത്താണ് ഹിജസിലെങ്ങും ചിതറി കിടന്നിരുന്ന ഖുറൈഷി ഗോത്രത്തെ എകൌപിപ്പികുന്നത്. അങ്ങനെ മക്കയെ തലസ്ഥാന നഗരിയാകുകയും തുടര്‍ന്ന് കഅബയുടെ പരിചരണം ഖുറൈശികളുടെ കൈയില്‍ വരികയും ചെയ്തു. ഖുറൈശികളുടെ അസൂത്രനപാടവം മറ്റു ഗോത്രക്കര്കിടയില്‍ ഖുറൈശികള്‍ക്ക് വലിയ മതിപ്പും സ്വാധീനവും നേടികൊടുത്തു.ഖുറൈഷികള്‍ ഇസ്മയില്‍ നബിയുടെ കുടുംബ പരമ്പരയില്‍ പെട്ടവരാണെന്നു അവരുടേ പിന്ഘമികളെ എടുത്തു പരിശോധിച്ചാല്‍ മനിസ്സിലകുന്നതാണ്. അവ ഇപ്രകരമാനെന്നു പറയപ്പെടുന്നു

ഇസ്മയില്‍ ->അദ്നാന്‍-> മുലര്ര്‍ ->ഇല്യാസ് ->മുദരികത്ത് ->ഖിനാനത്ത് ->ഉഹയ്യ്‌ ->നള്ര്->മാലിക് ->ഫിഅര്->ഗാലിബ് ->ലുഅയ്യിഅ->കഅബ്->മുറ്ര്‍ത്ത് ->ഖിലാബ് ->സയ്യിഅ->അബ്ദുല്‍ മനാഫ് -> ഹാഷിം ->അബ്ദുല്‍ മുത്വലിബ്-> അബ്ദുള്ള

ഇതില്‍ അബ്ദുമനാഫിന് നാലു പുത്രന്മാരുണ്ടായി: ഹാശിം, അബ്ദുശ്ശംസ്, മുത്ത്വലിബ്, നൌഫല്‍. ഇക്കൂട്ടത്തിലെ ഹാശിമാണ് അബ്ദുല്‍മുത്ത്വലിബിന്റെ പിതാവും പ്രവാചകന്റെ പ്രപിതാവും.
ഖുറൈശികള്‍ല പ്രധാനമായും അവരുടെ വ്യാപാരം നടത്തിയിരുന്നത് യമന്‍,
സിറിയ ,ഈജിപ്ത് ,ഇറാഖ് ,ഇറാന്‍,അബ്സീനിയ പോലുള്ള സ്ഥലങ്ങളിലെക്കായിരുന്നു.വഴിമധ്യേയുളള അറബിഗോത്രങ്ങളെല്ലാം, കഅ്ബയുടെ പരിചാരകരെന്ന നിലയില്‍ ഖുറൈശികളെ ആദരിച്ചിരുന്നുവെന്നത് മറ്റ് അറബി ഗോത്രങ്ങളുടെ വ്യാപാരസംഘങ്ങളെ അപേക്ഷിച്ച് ഖുറൈശി സാര്‍ഥവാഹകസംഘങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കി. ഹജ്ജ് കാലത്ത് ഖുറൈശികള്‍ ഹാജിമാര്‍ക്ക് ഉദാരമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പേരില്‍ എല്ലാവരും അവരോട് കൃതജ്ഞതയുളളവരായിരുന്നു. വഴിക്കുവെച്ച് തങ്ങളുടെ സാര്‍ഥക വാഹനങ്ങള്‍ കൊളളയടിക്കപ്പെടുമെന്ന് ഭയപ്പെടേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല.ഇതെല്ലാം കണക്കുകൂട്ടിക്കൊണ്ട് ഹാശിം തന്റെ വ്യാപാര പദ്ധതി തയ്യാറാക്കുകയും മറ്റു മൂന്നു സഹോദരന്മാരെയും അതില്‍ പങ്കാളികളാക്കുകയും ചെയ്തു. സിറിയയിലെ ഗസ്സാന്‍ രാജാവില്‍നിന്ന് ഹാശിമും അബ്സീനിയന്‍ രാജാവില്‍നിന്ന് അബ്ദുശ്ശംസും യമനി നാടുവാഴികളില്‍നിന്നു മുത്ത്വലിബും ഇറാഖ് ഇറാന്‍ ഭരണകൂടങ്ങളില്‍നിന്ന് നൌഫലും വ്യാപാരസംരക്ഷണം നേടി. അങ്ങനെ അവരുടെ കച്ചവടം അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ഈ നാലു സഹോദരന്മാരും مُتَّجِرِين (വണിക്കുകള്‍) എന്ന പേരില്‍ പ്രസിദ്ധരായി. ചുറ്റുമുളള ഗോത്രങ്ങളുമായും രാജ്യങ്ങളുമായും സ്ഥാപിച്ച സൌഹാര്‍ദ ബന്ധത്തെ ആസ്പദമാക്കി അവര്‍ أَصْحَابُ الإيلاَف എന്നും വിളിക്കപ്പെട്ടിരുന്നു.ഇതാണ് സൂറയുടെ തുടക്കത്തില്‍ പറയുന്നത് "ഖുറൈശികളുടെ ഇണക്കം എത്ര അട്ബുധകരം".ഖുറൈശികള്‍ ഈ വിധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മക്കയില്‍ അബ്റഹത്തിന്റെ ആക്രമണമുണ്ടായത്.പക്ഷേ, അല്ലാഹു അവന്റെ ശക്തിപ്രഭാവം കാണിച്ചു. പക്ഷിപ്പട ചരല്‍ക്കല്ലെറിഞ്ഞ് അറുപതിനായിരം ഭടന്മാരുളള അബ്സീനിയന്‍ സൈന്യത്തെ നശിപ്പിച്ചുകളഞ്ഞു.ഇതോടെ കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന അറബികളുടെ വിശ്വാസം പൂര്‍വോപരി ദൃഢമായി.

വചന ലക്ഷ്യം
നബി(സ)യുടെ നിയോഗകാലത്തെ ഈ സാഹചര്യം ഏവര്‍ക്കും അറിയുന്നതായിരുന്നു. അതിനാല്‍ അതു പരാമര്‍ശിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഈ സൂറയിലെ നാലു കൊച്ചുവാക്യങ്ങളിലൂടെ ഖുറൈശികളോട് ഇത്രമാത്രം പറഞ്ഞുമതിയാക്കിയിരിക്കുന്നു: ഈ ഗേഹം (കഅ്ബ) വിഗ്രഹാലയമല്ല, അല്ലാഹുവിന്റെ ഗേഹമാണ് എന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്നു. ഈ മന്ദിരത്തിന്റെ തണലില്‍ നിങ്ങള്‍ക്കഭയമരുളിയതും, നിങ്ങളുടെ കച്ചവടത്തിന്റെ ഈ അഭിവൃദ്ധി, നിങ്ങളെ ക്ഷാമത്തില്‍നിന്നു രക്ഷിച്ച് ഇവ്വിധം സമൃദ്ധിയേകിയതും എല്ലാം അല്ലാഹുവിന്റെ മാത്രം അനുഗ്രഹമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ വസ്തുതകളെല്ലാം നിങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ആ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നാണ്.

لِإِيلَافِ = ഇണക്കിയതിനാല്‍ قُرَيْشٍ = ഖുറൈശികളെ

إِيلَافِهِمْ = അതായത്, അവരുടെ ഇണക്കം رِحْلَةَ = യാത്രയുമായി

الشِّتَاءِ = ശൈത്യകാലത്തെ وَالصَّيْفِ = ഉഷ്ണകാലത്തെയും

فَلْيَعْبُدُوا = അതിനാല്‍ അവര്‍ വഴിപ്പെടട്ടെ رَبَّ = നാഥനെ هَٰذَا

الْبَيْتِ = ഈ മന്ദിരത്തിന്റെ

الَّذِي أَطْعَمَهُم = അവര്‍ക്ക് ആഹാരം നല്‍കിയ مِّن جُوعٍ = വിശപ്പിന് وَآمَنَهُم = അവര്‍ക്ക് നിര്‍ഭയത്വവും നല്‍കിയ مِّنْ خَوْفٍ = പേടിക്കു പകരം



Sunday, July 4, 2010

ചെറിയ ചെറിയ പരോപകാരങ്ങള്‍


الْمَاعُونَ  (മദീനയില്‍ അവതരിച്ചത്)
പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉളളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തളളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്ലിമും എന്നാല്‍ മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച യാതൊരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടു തരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല. 
  നബിമാര്‍ക്ക് അല്ലാഹു യാതാര്ത്യ ബോധങ്ങള്‍ നല്‍കിയിരുന്നു . അതു കൊണ്ട് തന്നെ അവരുടെ വിശ്വാസവും വളരെ ദൃഡമായിരുന്നു.    
അല്ലാഹു പല നബിമാരോടും  നേരിട്ട്‌ സംവദിച്ചു. അങ്ങനെ അതു വഴി അവര്‍ക്ക്‌ യാഥാര്‍ത്യം വെളിപ്പെടുത്തിക്കൊടുത്തു. ഇബ്രാഹീം നബി(അ) ക്ക് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും തന്‍റെ വിശ്വാസത്തിന്‍റെ  ഉറപ്പിനു വേണ്ടി അറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു പക്ഷിയെ അറുത്തു നാലു ദിക്കുകളില്‍ വെച്ച്‌ പിന്നെ അവയെ വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്നു  - അതിനെ ജീവിപ്പിച്ച്‌ കാണിച്ച്‌ കൊടുത്തു.
മൂസാ നബി(അ) ഫിര്‍ഔനെ ദീനിലേക്ക്‌ ക്ഷണിക്കാന്‍ ചെന്ന സന്ദര്‍ഭം, ഫിര്‍ഔനും അനുയായികളും മൂസാ നബിയെ പരിഹസിച്ചപ്പോള്‍ അല്ലാഹു നബിയോട്‌ അദ്ദേഹത്തിന്‍റെ വടി നിലത്തിടാന്‍ കല്‍പിച്ചു. അങ്ങനെ അതൊരു ഭീകരനായ പാമ്പായി മാറി ഫിര്‍-ഔണ്റ്റെ മുന്‍പില്‍ ഫണം വിടര്‍ത്തി നിന്നു പറഞ്ഞു      أمر لي  يا موسى  - "കല്‍പിക്കൂ ഓ മൂസാ.."  
നബിയുടെ കൈ കക്ഷത്തില്‍ വെച്ച്‌ പുറത്തെടുക്കാന്‍ കല്‍പിച്ചു. അപ്പോളത്‌ പ്രകാശിക്കുന്നതായി. 
ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) യുമായി നേരിട്ട്‌ സംഭാഷണം നടത്തി. ഒരു റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അല്ലാഹുവും നബിയുമായുണ്ടായ സംഭാഷണത്തിന്‍റെ ഭാഗമാണ്‌ അത്തഹിയാത്തുവില്‍  നാം ആദ്യ ചൊല്ലുന്നത്‌ . അല്ലാഹുവിനെ കണ്ടു മുട്ടിയപ്പോള്‍ നബി പറഞ്ഞു : അത്തഹിയാതുല്‍ മുബാരകാതു സ്വലവാതു ത്വയ്യിബാതു ലില്ലാഹി -എല്ലാ അഭിവാദ്യങ്ങളും എല്ലാ അനുഗ്രഹങ്ങളും എല്ലാ തിരുമുല്‍കാഴ്ചകളും എല്ലാ നന്‍മകളും അല്ലാഹുവിന്നാണ്‌. അല്ലാഹു പ്രതിവചിച്ചു. അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ രഹ്മതുല്ലാഹി വ ബരകാതുഹു- അല്ലയോ നബിയെ താങ്കള്‍ക്ക്‌ അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ, കാരു ണ്യങ്ങളും അനുഗ്രഹങ്ങളും മലക്കുകള്‍ പറഞ്ഞു- ഞങ്ങളുടെ മേലും അല്ലാഹുവിണ്റ്റെ എല്ലാ സ്വാലിഹായ അടിമകളുടെ മെലും അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ! ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) ക്കു നല്‍കിയ സമ്മാനമാണ്‌  നമസ്കാരം. 

അല്ലാഹുമായുള്ള സംഭാഷണമാണ് യഥാര്‍ഥത്തില്‍ നമസ്കാരം. പ്രാരംഭ പ്രാര്‍ഥനയില്‍ തുടങ്ങി , ഫാതിഹയിലൂടെയും മറ്റെല്ലാ ദിക്‌ര്കളിലും അവസാനം അത്തഹിയാതുവിലും നാം ചെയ്യുന്നത് അതാണ്‌ ! അല്ലാഹുവുമായുള്ള മുനാജാത്ത്‌ !   അത്‌ നമുക്ക്‌ യാഥാര്‍ത്യ ബോധം നല്‍കുന്ന ആരാധനയാണ്‌. അത്രയും പ്രാധാന്യം അതിനുള്ളതുകൊണ്ട്  തന്നെയാണ് മറ്റു ആരാധനാ കര്‍മ്മങ്ങള്‍ അവതരിച്ചതില്‍ നിന്നും വ്യത്യസ്തമായി അതു അവതരിച്ചത് . മറ്റെല്ലാ ആരാധനാ കര്‍മങ്ങളും അല്ലാഹു ജിബ്രീല്‍ വഴി നബിക്ക്‌ അറിയിച്ച്‌ കൊടുക്കുകയാണുണ്ടായത്‌. എന്നാല്‍ നമസ്കാരം മാത്രം അല്ലാഹു നബിയെ നേരിട്ട്‌ വിളിച്ച്‌ നല്‍കിയതാണ്‌. പരലോകത്ത്‌ ആദ്യം ചോദ്യം ചെയ്യപ്പെടുന്ന ആരാധനയും നമസ്കാരമാണ്‌. 
ഇത്രയും പ്രാധാന്യമുള്ള നമസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരെ  കുറിച്ച് ഈ സൂറത്തില്‍ താകീത് ചെയ്യുന്നുണ്ട്. അവര്‍ക്ക് നരകമാണ് ഒരുക്കി വെച്ചിട്ടുള്ളത്‌ . 
 فَوَيْلٌ لِّلْمُصَلِّينَ .  الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
 "എന്നാല്‍ സ്വന്തം നമസ്കാരത്തെക്കുറിച്ചശ്രദ്ധരാകുന്ന നമസ്കാരക്കാര്‍ക്ക് മഹാ നാശമാണുള്ളത്".

വാക്കര്‍ത്ഥം :
بِالدِّينِ =  മതത്തെ
فَذَٰلِكَ =  അത് الَّذِي يَدُعُّ =  ആട്ടിയകറ്റുന്നവനാണ് الْيَتِيمَ =  അനാഥയെ
وَلَا يَحُضُّ =  അവന്‍ പ്രേരിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ =  അന്നംകൊടുക്കാന്‍ الْمِسْكِينِ =  അഗതിയുടെ
فَوَيْلٌ =  അതിനാല്‍ നാശം لِّلْمُصَلِّينَ =  നമസ്കാരക്കാര്‍ക്ക്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ عَن صَلَاتِهِمْ =  തങ്ങളുടെ നമസ്കാരത്തെപ്പറ്റി سَاهُونَ =  അശ്രദ്ധരാണ്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ يُرَاءُونَ =  അവര്‍ കാണിക്കാന്‍ വേണ്ടി ചെയ്യുന്നു
وَيَمْنَعُونَ =  അവര്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നു الْمَاعُونَ =  നിസ്സാരമായ പരസഹായം